ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം, 31കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. വര്‍ക്കല അയിരൂര്‍ സ്വദേശിയായ നിജാസ് ആണ് മരിച്ചത്.

മുപ്പത്തിയൊന്ന് വയസ്സായിരുന്നു. എതിര്‍ദിശയില്‍ വന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമ്മൂട് വേളാവൂരില്‍ പുലര്‍ച്ചെ 12.40ഓടെയായിരുന്നു അപകടം സംഭവിച്ചത്.

also read; ലോഡ്ജ് മുറിയില്‍ രണ്ടു മക്കളെയും കൊന്ന് ആത്മഹത്യാ ശ്രമം: ചികിത്സയിലായിരുന്ന അച്ഛന്‍ അറസ്റ്റില്‍

ബൈക്കില്‍ കോലിയക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു നിജാസ്, ഇതിനിടെ വേളാവൂരില്‍ വച്ച് ബൈക്ക് കാറുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിജാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

also read: അട്ടപ്പാടിയിൽ എടിഎമ്മിന്റെ വാതിൽ തകർന്നുവീണു; പണമെടുക്കാനെത്തിയ കാരറ സ്വദേശിക്ക് ഗുരുതര പരിക്ക്

ഉടന്‍ തന്നെ നിജാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെഞ്ഞാറമ്മൂടില്‍ കേരളവിഷന്‍ കേബിള്‍ നെറ്റ്വര്‍ക്ക് ജീവനക്കാരനാണ് നിജാസ്.

Exit mobile version