മോൻസൻ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസ്: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ; വിട്ടയച്ചു

കൊച്ചി: വിവാദ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ കെപിസിസി.പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

നേരത്തെ തന്നെ അറസ്റ്റ് വേണ്ടിവന്നാൽ ജാമ്യമനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി എംടി ഷെമീറാണ് പരാതി നൽകിയത്.

സുധാകരൻ മോൻസന്റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയാണ് കെ സുധാകരന്റെ അറസ്റ്റിലേക്ക് നയിച്ചത്. മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് കെ. സുധാകരൻ. കേസിലെ പരാതിക്കാർ നൽകിയ പത്ത് ലക്ഷം രൂപ കെ സുധാകരന്റെ കൈവശം എത്തിയിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായത്.

ALSO READ- വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ‘തൊപ്പി’യുടെ അറസ്റ്റിന് പിന്നാലെ മുന്നറിയിപ്പുമായി പോലീസ്

ഇന്ന് രാവിലെ പതിനൊന്നു മണിയോടുകൂടിയാണ് കെ സുധാകരൻ ചോദ്യം ചെയ്യലിന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്. ഏഴുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.

Exit mobile version