‘കുളിയ്ക്കാന്‍’ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കലുങ്കിനടിയില്‍: 62കാരനെ പൊക്കി നാട്ടുകാര്‍ പോക്‌സോ ചുമത്തി

കോട്ടയം: ഈരാറ്റുപേട്ടയില്‍ ദുരൂഹ സാഹചര്യത്തില്‍ കലുങ്കിനടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായെത്തിയ വൃദ്ധനെതിരെ പോലീസ് പോക്‌സോ കേസ് ചുമത്തി. ടിഎ ഇബ്രാഹിം (62)മിനെിരെയാണ് നടപടി.

തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയില്‍ നിന്ന് ഇന്നലെ നാട്ടുകാര്‍ പിടികൂടിയത്. ലൈംഗിക അതിക്രമത്തിനായാണ് പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. ഇന്നലെ ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞുകൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസില്‍ നാട്ടുകാര്‍ ഇബ്രാഹിമിനെ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആണ് ഇബ്രാഹിം സ്‌കൂട്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ താന്‍ കുളിക്കാന്‍ ആണ് കുളിക്കടവില്‍ എത്തിയതെന്നാണ് ഇബ്രാഹിം നാട്ടുകാരോട് പറഞ്ഞത്.

Exit mobile version