പ്രകൃതി വിരുദ്ധ പീഡനം; മൂന്ന് പേര്‍ അറസ്റ്റില്‍

വിവിധ സ്ഥലങ്ങളില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്ന് പോലീസ് പറയുന്നു

പുത്തൂര്‍: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന്‌പേര്‍ അറസ്റ്റില്‍. തേവലപ്പുറം ആലുംകുന്നിന്‍പുറം അനൂപ് ഭവനില്‍ അനുരാജ് (29), ആലുംകുന്നിന്‍പുറം ഗോപിക വില്ലയില്‍ രഘുനാഥന്‍ (48), തേവലപ്പുറം കണ്ണംകോട് തോട്ടത്തില്‍ വീട്ടില്‍ അനില്‍ കുമാര്‍ (52) എന്നിവരെയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് അറസ്റ്റ് ചെയ്തത്.

വിവിധ സ്ഥലങ്ങളില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്ന് പോലീസ് പറയുന്നു. ദേഹാസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.

Exit mobile version