അരിക്കൊമ്പനെ പിടിക്കും, പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെയിറക്കി തമിഴ്‌നാട് വനംവകുപ്പ്

കമ്പം: ജനവാസകേന്ദ്രത്തിലിറങ്ങി നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനംവകുപ്പ്. അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാന്‍ ഇറക്കുന്നത്.

മുതുമല കടുവാ സങ്കേതത്തിലെ മീന്‍ കാളന്‍, ബൊമ്മന്‍, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളതെന്ന് വനംവകുപ്പ് അറിയിച്ചു. ഇവരെ കൂടാതെ വെറ്ററിനറി സര്‍ജന്‍ ഡോ. രാജേഷും സംഘത്തിലുണ്ടാവും. ഇന്ന് രാവിലെ ലഭിച്ച വിവരം പ്രകാരം അരിക്കൊമ്പന്‍ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുകയാണ്.

also read: വയോധികനെ രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി; തടഞ്ഞുവെച്ച് ഫോട്ടോ എടുത്ത് ഹണിട്രാപ്പ്; പണം തട്ടി മലപ്പുറത്തെ ഷബാനയും കൂട്ടാളികളും

ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ ആലോചന. അതിനായുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ ആനയെ കാര്യമായ നിരീക്ഷിക്കുന്നുണ്ട്. അതേസമയം അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ഇന്ന് രാവിലെ മരിച്ചു.

also read: കമ്പം നഗരത്തിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണം, ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പത്ത് അരികൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഓടിയപ്പോഴാണ് പാല്‍രാജിനെ ആക്രമിച്ചത്.

Exit mobile version