‘തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപി കള്ളപ്രചാരണം നടത്തുന്നു, പ്രധാനമന്ത്രി ഇനി വരുമ്പോള്‍ തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്ത പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടണം’; തുറന്നടിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

modi|bignewslive

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപി കള്ളപ്രചാരണം നടത്തികയാണെന്ന് രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കള്ളവും വാട്സാപ്പ് കഥകളുമാണ് ബിജെപിയുടെ ജീവശ്വാസമെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണത്തിലിരിക്കുമ്പോള്‍ കേന്ദ്രം തമിഴ്നാടിനെ ശ്രദ്ധിച്ചിട്ടില്ല. ബിജെപിയും എഐഎഡിഎംകെയും പരസ്പരം നാടകം കളിക്കുകയാണെനനും ഈ രഹസ്യ സഖ്യം തിരിച്ചറിഞ്ഞ് ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

also read:പുല്‍വാമ വിവാദ പ്രസ്താവന; ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ സുരേന്ദ്രന്‍

ഇന്ത്യയെ രക്ഷിക്കണം. ബിജെപിയും എഐഎഡിഎംകെയും തമിഴ്നാട്ടിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. കേന്ദ്രസര്‍ക്കാരിന്റെ നിസ്സഹകരണം ഉണ്ടായിട്ടും ഡിഎംകെ സര്‍ക്കാരിന് ഇത്രയധികം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തില്‍ അനുകൂല സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് നേട്ടങ്ങള്‍ പതിന്മടങ്ങ് ഉയര്‍ത്താന്‍ കഴിയും. പ്രധാനമന്ത്രി ഇനി തമിഴ്നാട്ടിലെത്തുമ്പോള്‍ തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്ത പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Exit mobile version