ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു, വീട്ടില്‍ തേങ്ങ പറിക്കാന്‍ വന്ന 52കാരന്‍ അറസ്റ്റില്‍

കൊല്ലം: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച അമ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. കൊല്ലത്താണ് നടുക്കുന്ന സംഭവം. കടയ്ക്കല്‍ സ്വദേശിയായ കൃഷ്ണന്‍കുട്ടിയാണ് അറസ്റ്റിലായത്.

എഴുവയസ്സുകാരിയുടെ വീട്ടില്‍ തേങ്ങ പറിക്കാനായി വന്നപ്പോഴായിരുന്നു ക്രൂരത. കുളിപ്പിക്കുന്നതിനിടെ തന്റെ സ്വകാര്യ ഭാഗത്ത് വേദനയുള്ളതായി കുട്ടി പറഞ്ഞിരുന്നു.

also read: കോളേജ് ഹോസ്റ്റലില്‍ നിന്നും കഴിച്ച ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ, 12 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

തുടര്‍ന്ന് അമ്മ പരിശോധിച്ചപ്പോള്‍ ക്ഷതമേറ്റതായി കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടാതായി മനസിലായി.

also read; ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യം, ചെരുപ്പ് കടയില്‍ നിന്ന് 10 ലക്ഷത്തോളം രൂപ കവര്‍ന്ന് 24കാരന്‍, കുടുക്കിയത് സിസിടിവി

കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ ഡോക്ടറോട് കുട്ടി പീഡന വിവരം പങ്കുവെക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി കടയ്ക്കല്‍ പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version