പ്രണയം തകര്‍ന്നതിന്റെ പ്രതികാരം; യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ചു, യുവാവ് പിടിയില്‍

കല്‍പ്പറ്റ: പ്രണയം തകര്‍ന്നതിന്റെ ദേഷ്യത്തില്‍ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. വയനാട്ടിലാണ് സംഭവം. ചുളളിയോട് സ്വദേശി അജിന്‍ പീറ്ററാണ് അറസ്റ്റിലായത്.

എംബിഎ ബിരുദധാരിയായ യുവതിയാണ് അജിന്‍ പീറ്ററിനെതിരെ പരാതി നല്‍കിയത്. ഇരുവരും സൗഹൃദത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ യുവാവ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വിഡിയോകളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

also read: സിദ്ധിഖിന്റേത് ആരോടും ദേഷ്യപ്പെടാത്ത സൗമ്യമായ പെരുമാറ്റം, ഷിബിലിയുടേത് മോശം സ്വഭാവവും സ്ഥിരം മദ്യപാനിയും, ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഇനിയും വിശ്വസിക്കാനാവാതെ ജീവനക്കാര്‍

ഇയാള്‍ അമ്പലവയലിലെ ഇറച്ചിക്കടയിലെ ജീവനക്കാരന്റെ നമ്പറില്‍ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്. കൂടാതെ തമിഴ്നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍ നമ്പറും ഇതേ രീതിയില്‍ പ്രതി ദുരുപയോഗം ചെയ്തു.

also read: വെള്ളമെന്നു കരുതി, മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചത് കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ച ഫോര്‍മാലിന്‍, 36കാരന് ദാരുണാന്ത്യം, ഒരാള്‍ ചികിത്സയില്‍

യുവതിയുടെ അയല്‍വാസികളുടെ നമ്പറിലേക്കടക്കം വിഡിയോ അയച്ചു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍ നമ്പരിന്റെ ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് യുവാവിനെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

Exit mobile version