മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപണം; 17 കാരനെ കെട്ടിയിട്ട് ചെരുപ്പും മരത്തടിയും കൊണ്ട് മർദ്ദിച്ച് പാലക്കാട്ടെ യുവതിയും കുടുംബവും

police

പാലക്കാട്: പലചരക്കുകടയിൽ നിന്നും മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. പാലക്കാട് എരുത്തേമ്പതി വണ്ണാമടയിലാണ് മലയാണ്ടി കൗണ്ടന്നൂർ സ്വദേശിയായ കുമാർ രാജെന്ന കുട്ടിക്ക് മർദനമേറ്റത്.

കുമാർ രാജിനെ മരക്കഷണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു മർദ്ദിച്ചത്. സംഭവത്തിൽ മലയാണ്ടി കൗണ്ടന്നൂർ സ്വദേശികളായ മൂന്നുപേർക്കെതിരെ കേസെടുത്തു. പലചരക്കു കട നടത്തുന്ന പരമശിവം (42), ഭാര്യ ജ്യോതിമണി (34), മകൻ വസന്ത് (14) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

also read- അറുപതുകളിലെ പ്രണയം സഫലം; വിവാഹിതനായി നടൻ ആശിഷ് വിദ്യാർത്ഥി; വധു രുപാലി

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സിസിടിവി പരിശോധിച്ചപ്പോൾ കുമാർ രാജ് കടയിൽ നിന്നും പണവും സാധനങ്ങളും മോഷ്ടിക്കുന്നത് കണ്ടെന്നാണ് ഇവർ പറയുന്നത്. തുടർന്ന് കുമാർ രാജിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. കൊഴിഞ്ഞാമ്പാറ പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. പരുക്കേറ്റ കുമാർ രാജ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Exit mobile version