‘ഒരു സ്ത്രീയോട് രാത്രി പതിനൊന്ന് മണിക്ക് ഇങ്ങനെയാണോ നിങ്ങള്‍ സംസാരിക്കുന്നത്, ഇത്തരം അപമാനം ഒരു സ്ത്രീയ്ക്കും ഒരിക്കലും ഉണ്ടാകരുത്’ , നടി ഗൗരി കിഷനും പോലീസും തമ്മില്‍ വാക്കേറ്റം, സംഭവം സുഹൃത്തുമായി യാത്ര ചെയ്യവെ

നടി ഗൗരി കിഷനും പൊലീസും തമ്മില്‍ വാക്കേറ്റം. വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ കാലാവധി കഴിഞ്ഞതാണ് തര്‍ക്കത്തിന് കാരണം. ഗൗരി സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം.

പോലീസും ഗൗരിയും തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഗൗരി കിഷന്റെ പുതിയ ചിത്രമായ ‘ലിറ്റില്‍ മിസ് റാവുത്തറിലെ’ നായകനായ ഷെര്‍ഷ ഷെരീഫാണ് നടിക്കൊപ്പമുള്ളത്.

also read: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, ഇല്ലെങ്കില്‍ പരാജയം ഭയന്ന് മാറിനില്‍ക്കുകയാണെന്ന് ജനങ്ങള്‍ കരുതും; വ്യക്തമാക്കി കെ മുരളീധരന്‍ എംപി

‘ഞാന്‍ ഇരുപത്തിമൂന്ന് വയസുള്ള കുട്ടിയാണ്. എനിക്ക് നിങ്ങള്‍ ആണുങ്ങളുടെയത്ര എന്താണെന്ന് വച്ചാല്‍ ഇല്ലായിരിക്കും. അതുകൊണ്ട് തന്നെ ഞാന്‍ നിര്‍ത്താന്‍ കുറച്ച് ഡിലേയുണ്ടായി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. ചെക്ക് ചെയ്യാതെ വണ്ടിയെടുത്തതാണ് അടുത്ത തെറ്റ്. ആര്‍ സി ബുക്കിന്റെ കാലാവധി തീര്‍ന്നു എന്നുള്ളത് ശ്രദ്ധിച്ചില്ല… ഇതുമൂന്നുമാണ് ഞങ്ങള്‍ ചെയ്ത തെറ്റ്.’ എന്ന് ഗൗരി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

also read: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, ഇല്ലെങ്കില്‍ പരാജയം ഭയന്ന് മാറിനില്‍ക്കുകയാണെന്ന് ജനങ്ങള്‍ കരുതും; വ്യക്തമാക്കി കെ മുരളീധരന്‍ എംപി

< img src="https://www.bignewslive.com/wp-content/uploads/2023/05/gowri-bignewslive.-malayalam-news-300x158.jpg" alt="gowri| bignewslive" width="700" height="458" class="alignnone size-medium wp-image-331624" />

Exit mobile version