വിഷു ആഘോഷത്തിനിടെ പൊട്ടിച്ച പടക്കം വീണ് തീ പിടിച്ചു, റിസോര്‍ട്ട് കത്തിനശിച്ചു

കാസര്‍കോട്: പടക്കം പൊട്ടിക്കുന്നതിനിടെ റിസോര്‍ട്ടിന് തീപിടിച്ച് കത്തിനശിച്ചു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം കാഞ്ഞങ്ങാടാണ് സംഭവം. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

അപകടത്തില്‍ ആളപായമില്ലെന്നാണ് വിവരം. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹര്‍മിറ്റേജ് റിസോര്‍ട്ട് ആണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

also read: അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം, 15 പേര്‍ക്ക് പരിക്ക്, അപകടകാരണം അമിതവേഗത

ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. വിഷു ആഘോഷത്തോട് അനുബന്ധിച്ച് പൊട്ടിച്ച പടക്കം വീണ് തീ പിടിക്കുകയായിരുന്നു. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

also read: വര്‍ക്കലയില്‍ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ട്. പുല്ല് മേഞ്ഞ മേല്‍ക്കൂരകളുളള കോട്ടേജുകളായതിനാലാണ് തീ അതിവേഗം പടര്‍ന്നത്.

Exit mobile version