അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം, 15 പേര്‍ക്ക് പരിക്ക്, അപകടകാരണം അമിതവേഗത

ഇടുക്കി: അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് സംഭവം. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം സംഭവം. തമിഴ്‌നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

also read: വന്ദേഭാരത് ട്രെയിന്‍ ഐശ്വര്യം: ‘ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ മഞ്ഞക്കല്ലുകള്‍ തുലഞ്ഞു’; സുരേഷ് ഗോപി

അപകടത്തില്‍ പരിക്കേറ്റ പതിനഞ്ച് പേരില്‍ നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി.

also read; വര്‍ക്കലയില്‍ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

വാഹനത്തിന്റെ അമിത വേഗതയാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡരികില്‍ തന്നെയാണ് അപകടം സംഭവിച്ചത്.

Exit mobile version