ഷാറൂഖ് സെയ്ഫിക്കൊപ്പം കൂട്ടാളികളും ട്രെയിനില്‍ ഉണ്ടായിരുന്നു? , രണ്ട് കുപ്പി പെട്രോള്‍ വാങ്ങിയത് മറ്റൊരു കോച്ചും തീയിടാന്‍, പ്രതിക്ക് കേരളത്തില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കൊപ്പം കൂട്ടാളികളും ട്രെയിനില്‍ ഉണ്ടായിരുന്നുവെന്ന സംശയത്തില്‍ പോലീസ്. പ്രതിക്ക് കേരളത്തില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഷാറൂഖ് സെയ്ഫി രണ്ടാം തീയതി പുലര്‍ച്ചെ 4.30 നാണ് ഷൊര്‍ണ്ണൂരിലെത്തുന്നത്. രാത്രി 7.17നാണ് കണ്ണൂരിലേക്കുള്ള എക്‌സ്‌ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത്. ഇതിനിടയില്‍ ഇയാള്‍ എവിടെയെല്ലാം പോയി എന്നും ആരെല്ലാമായി കൂടിക്കാഴ്ച നടത്തിയെന്നുമൊക്കെ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്.

also read: ആസിഡ് ആക്രമണ ഇരകളെ നേരില്‍ കണ്ട് ഷാരൂഖ് ഖാന്‍: ചേര്‍ത്ത് പിടിച്ച് ജോലിയും വാഗ്ദാനം ചെയ്ത് കിങ് ഖാന്‍

ഷൊര്‍ണൂരിലെത്തിയ ഷാറൂഖിന് ആരാണ് ഭക്ഷണം എത്തിച്ചു നല്കിയതെന്നും അന്വേഷിക്കുന്നുണ്ട്. ഡി കോച്ചിലാണ് ഷാരൂഖ് തീയിട്ടത്. എന്നാല്‍ മറ്റൊരു കോച്ചിലേക്ക് കൂടി തീയിടാന്‍ ഷാറൂഖ് പദ്ധതിയിട്ടിരുന്നതായും ഇതിനായിട്ടാണ് രണ്ട് കുപ്പി പെട്രോള്‍ വാങ്ങിയതെന്നും പൊലീസ് സൂചിപ്പിച്ചു.

also read: ‘രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍’, ബിജെപി ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് ഉണ്ണിമുകുന്ദന്‍

എന്നാല്‍ ഡി1 ല്‍ തീയിട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇതിനിടെ പ്രതിയുടെ ബാഗ് നഷ്ടമായി എന്നും പോലീസ് സൂചിപ്പിച്ചു. അതേസമയം, തനിക്ക് കൂട്ടാളികള്‍ ആരുമില്ലെന്നും താന്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നുമൊക്കെയാണ് ഷാറൂഖ് ആവര്‍ത്തിച്ച് പറയുന്നത്.

Exit mobile version