സമൂഹമാധ്യമം വഴി പരിചയം, ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു, 14കാരി ജീവനൊടുക്കി, യുവാവ് അറസ്റ്റില്‍

തൃശൂര്‍: തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുത്തന്‍വേലിക്കര കല്ലേപ്പറമ്പ് പുളിക്കല്‍ വീട്ടില്‍ താമസിക്കുന്ന തൃശൂര്‍ മേലൂര്‍ കല്ലൂത്തി റോഷനെ (18) ആണ് അറസ്റ്റിലായത്.

ചെങ്ങമനാട് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പതിനാലു വയസ്സുകാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

also read: നടി ഖുഷ്ബു സുന്ദര്‍ ആശുപത്രിയില്‍, ശരീരം എന്തെങ്കിലും തളര്‍ച്ച കാണിച്ചാല്‍ അവഗണിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി താരം

ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയമായ വിവരം ഉണ്ടായിരുന്നു. സമൂഹമാധ്യമം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

Exit mobile version