വിവാഹവാഗ്ദാനം നല്‍കിയ കാമുകിയെ കാനഡയില്‍ നിന്നും വിളിച്ചുവരുത്തി, ക്രൂരമായി കൊന്ന് കുഴിച്ച് മൂടി, യുവാവ് അറസ്റ്റില്‍, നടുക്കുന്ന സംഭവം പുറത്തറിഞ്ഞത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം

ഹരിയാന: വിവാഹവാഗ്ദാനം നല്‍കി കാമുകിയെ കാനഡയില്‍ നി്ന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം. 23-കാരിയായ നീലം എന്ന യുവതിയെ ക്രൂരമായി കൊന്ന് മൃതദേഹം കുഴിച്ചുമൂടയ കാമുകനായ സുനില്‍ ആണ് അറസ്റ്റിലായത്.

നീലം ഒമ്പത് മാസം മുമ്പാണ് കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നത്. തുടര്‍ന്ന് യുവതിയെ കാണാതാവുകയായിരുന്നു. നീലത്തിന്റെ സഹോദരനി റോഷ്‌നി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നിരിക്കുന്നത്.

also read: ബാല ചേട്ടൻ തിരിച്ചുവരണം, ഇനിയും അഭിനയിക്കണം; പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു, പുതിയ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി; അഭിരാമി സുരേഷ്

സുനില്‍ കഴിഞ്ഞ വര്ഷം ജൂണില്‍ യുവതിയെ വെടിവച്ചുകൊന്ന് മറവ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ഭിവാനിയില്‍ നിന്ന് നീലത്തിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. നീലത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകായിരുന്നു എന്നാണ് സുനില്‍ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.

also read; ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു, രക്ഷിക്കാനിറങ്ങിയ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, നാടിനെ നടുക്കി അപകടം

നീലത്തിന്റെ തലയില്‍ രണ്ടുതവണ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി, കുറ്റം മറച്ചുവെക്കാന്‍ തന്റെ വയല്‍ ഭൂമിയില്‍ മൃതദേഹം കുഴിച്ചിടുകയും ചെയ്തുവെന്ന് സൂനില്‍ മൊഴി നല്‍കി. 12 വകുപ്പുകള്‍ ചുമത്തിയാണ് സുനിലിനെതിരെ കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.

Exit mobile version