ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു, രക്ഷിക്കാനിറങ്ങിയ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, നാടിനെ നടുക്കി അപകടം

ചെന്നൈ : അഞ്ചുപേര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈ താംബരത്തിന് സമീപം മൂവരസമ്പേട്ടിലാണ് നടുക്കുന്ന സംഭവം. കുളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടുപേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് മൂന്നുപേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

ധര്‍മരാജ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങിനിടെയാണ് സംഭവം. നങ്കനല്ലൂര്‍ സ്വദേശികളായ രാഘവന്‍, സൂര്യ, ഭവനേഷ്, കീഴ്ക്കട്ടളൈ സ്വദേശി യോഗേശ്വരന്‍, പഴവന്താങ്കല്‍ സ്വദേശി രാഘവന്‍ എന്നിവരാണ് ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചത്. എല്ലാവരും 22 വയസില്‍ താഴെയുള്ള ചെറുപ്പക്കാരാണ്.

also read; വിവാഹം ഒമ്പത് മാസം മുമ്പ് , 15കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, 40കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഉത്സവത്തിന്റെ ഭാഗമായ പല്ലക്കെഴുന്നള്ളിപ്പിന് ശേഷം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങാണിത്. ഇതിനിടെ ആഴമുള്ള ഭാഗത്ത് രണ്ടുപേര്‍ മുങ്ങിത്താണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുമൂന്നു പേര്‍ കൂടി അപകടത്തില്‍പ്പെടുകയായിരുന്നു.

also read: എലത്തൂര്‍ തീവണ്ടി തീവയ്പ്പ്: പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു; വാഹനം പഞ്ചറായി ഒരു മണിക്കൂര്‍ റോഡില്‍

സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Exit mobile version