പശുക്കളെ പീഡിപ്പിക്കുന്നത് രണ്ടാം തവണ, മിണ്ടാപ്രാണിക്ക് ദാരുണാന്ത്യം, പ്രതി അറസ്റ്റില്‍, നടുക്കുന്ന സംഭവം

കൊല്ലം: വളര്‍ത്തുമൃഗങ്ങളോട് കണ്ണില്ലാക്രൂരത. പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം ജില്ലയിലാണ് സംഭവം. ഇരപ്പില്‍ സ്വദേശി സുമേഷിനെയാണ് ചിതറ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ക്ഷീര കര്‍ഷകനായ സലാഹുദ്ദീന്‍ പശുവിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരിക്കുകയായിരുന്നു. ഉച്ചയോടെ പശുവിനെ തിരകെ കൊണ്ടുവരാന്‍ ചെന്നപ്പോഴാണ് ആ നടുക്കുന്ന കാഴ്ച കണ്ടത്.

also read: യുവഅധ്യാപികയുടെ മൃതദേഹം കട്ടിലിനടിയില്‍ കണ്ടെത്തിയ സംഭവം, ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍,

പ്രതി മിണ്ടാപ്രാണിയെ പീഡിപ്പിക്കുന്നതാണ് കണ്ടത്. സലാഹുദ്ദീന്‍ ബഹളം വച്ചതോടെ സുമേഷ് റബ്ബര്‍ തോട്ടത്തില്‍ നിന്നും ഓടി രക്ഷപെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് വീടിനുള്ളില്‍ ഒളിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.

also read: രക്തസാക്ഷിയായ തന്റെ പിതാവിനെ വരെ ബിജെപി മന്ത്രിമാർ അപമാനിച്ചു; എന്ത് നടപടിയാണ് എടുത്തത്? സഹോദരൻ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്: പ്രിയങ്ക

സലാഹുദ്ദീന്റെ മറ്റൊരു പശു മാസങ്ങള്‍ക്ക് മുന്‍പ് ചത്തിരുന്നു. അന്ന് പശുവിനെ താന്‍ പീഡിപ്പിച്ച് കൊന്നതാണെന്ന് സുമേഷ് പറഞ്ഞിരുന്നു. സുമേഷ് മദ്യലഹരിയില്‍ പറഞ്ഞതാണെന്ന് കരുതി അന്ന് സലാഹുദ്ദീന്‍ പരാതി നല്‍കിയിരുന്നില്ല. ലഹരിക്ക് അടിമയായ പ്രതി സ്ത്രീകളോടും കുട്ടികളോടും അശ്ലീല ചേഷ്ടകള്‍ കാണിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version