ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവം; മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി. അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു.

മൊഴി മാറ്റാന്‍ വേണ്ടി യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം നടപടി. ഒരു നഴ്സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റന്‍ഡന്റര്‍മാര്‍, ദിവസവേതനക്കാര്‍ തുടങ്ങിയവര്‍ മൊഴി മാറ്റാന്‍ വേണ്ടി നിര്‍ബന്ധിച്ചുവെന്ന് പറഞ്ഞ് യുവതി പരാതി നല്‍കിയിരുന്നു.

also read: ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം, പ്രവാസി മലയാളിക്ക് ദുബായിയില്‍ ദാരുണാന്ത്യം

ഇതിന് പിന്നാലെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.കേസില്‍ അഞ്ചു ജീവനക്കാരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് ഒരു അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

also read: ഉണ്ണികുന്ദന്റെ മേപ്പടിയാൻ സംവിധാനം ചെയ്ത വിഷ്ണു വിവാഹിതനാകുന്നു; വധു എഎൻ രാധാകൃഷ്ണന്റെ മകൾ അഭിരാമി

ആശുപത്രി ജീവനക്കാരനായ കോഴിക്കോട് വടകര സ്വദേശിയാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളില്‍വെച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറു മണിക്കും 12 മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്.

Exit mobile version