വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ബന്ധുവായ യുവതിയുടെ പരാതി, നടന്‍ അറസ്റ്റില്‍

റായ്പൂര്‍: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ അറസ്റ്റില്‍. ചത്തീസ്ഗഡ് നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് രാജ്പുത് ആണ് അറസ്റ്റിലായത്. ദുര്‍ഗ് ജില്ലയിലെ സ്വന്തം ഓഫീസില്‍ നിന്നാണ് രാജ്പുതിനെ പൊലീസ് പിടികൂടിയത്.

ബന്ധുവായ യുവതിയാണ് രാജ്പുതിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. രാജ്പുത് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

also read:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ചു, അഡ്വ ബിഎ ആളൂരിനെതിരെ പോക്‌സോ കേസ്

13 വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഫെബ്രുവരി 22നാണ് ഓള്‍ഡ് ഭിലായി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയത്.

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ പീഡനം നടത്തിയതിനാല്‍ നടനെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഭൂമി തട്ടിപ്പുകേസുമായി ജയിലില്‍ കഴിഞ്ഞ രാജ്പുത് കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പാണ് പുറത്തിറങ്ങിയത്.

Exit mobile version