വീടിനുള്ളിൽ കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം; 53കാരൻ പിടിയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയയാൾ പൊലീസിന്റെ പിടിയിൽ. കടയ്ക്കൽ പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ 53കാരനായ സുലൈമാനാണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8 മണിയോടുകൂടി വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മദ്യപിച്ചെത്തിയ സുലൈമാൻ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

Exit mobile version