‘അക്രമം വഴിമാറും ചിലര്‍ വരുമ്പോള്‍’; അമ്പലപ്പറമ്പില്‍ തല്ലുണ്ടാക്കിയവരെ അടിച്ചോടിച്ച് പോലീസ്, വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ നിന്നെല്ലാം കരകയറിയ കേരളക്കര ഇപ്പോള്‍ ഉത്സവങ്ങളുടെ നിറവിലാണ്. ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം ഒത്തൊരുമ വിളിച്ചോതുന്നതാണെന്നും അക്രമത്തിലേക്ക് വഴിമാറരുതെന്നും മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്.

ഉത്സവാഘോഷത്തിനിടെ അക്രമം അഴിച്ചുവിട്ടവരെ അടിച്ചോടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സഹിതമാണ് മുന്നറിയിപ്പ്. അമ്പലപ്പറമ്പില്‍ വെച്ച് അടിയുണ്ടാക്കിയവരെയാണ് പോലീസ് അടിച്ചോടിച്ചത്.

also read: ‘കുറച്ച് കാലങ്ങളായി മനസ്സിലുണ്ടായിരുന്ന ഭയം സത്യമായി, ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല’; അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ ജോണ്‍ബ്രിട്ടാസ് എംപി

ഉത്സവം ആളുകള്‍ ആഘോഷത്തോടെ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേര്‍ തമ്മില്‍ അമ്പലപ്പറമ്പില്‍ വച്ച് അടിയുണ്ടാകുന്നത്. ഇവരുടെ ഇടയിലേക്ക് പൊലീസ് കയറി വരുന്നതും ഇവരെ അടിച്ചോടിക്കുന്നതുമായ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളില് വൈറലാകുന്നത്.

also read: ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ല; മൂന്ന് ജോലിക്കാരെ സംശയം, പരാതി നല്‍കി ഐശ്വര്യ രജനീകാന്ത്

ഫെയ്‌സ്ബുക്ക്് പേജിലൂടെയാണ് കേരളപോലീസ് ഈ വിഡിയോ പങ്കുവച്ചത്. ‘അക്രമം വഴിമാറും .. ചിലര്‍ വരുമ്പോള്‍. നമ്മുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. കൂട്ടായ്മയുടെ ആ മധുരനിമിഷങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറരുത്. ആഘോഷങ്ങള് സ്‌നേഹവും, സമാധാനവും നിറഞ്ഞതാവട്ടെ…’ എന്ന കുറിപ്പോടെയാണ് കേരള പൊലീസിന്റെ വീഡിയോ

Exit mobile version