‘കുറച്ച് കാലങ്ങളായി മനസ്സിലുണ്ടായിരുന്ന ഭയം സത്യമായി, ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല’; അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ ജോണ്‍ബ്രിട്ടാസ് എംപി

കണ്ണൂര്‍; അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ സിപിഐഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് എംപി. ജോണ്‍ബ്രിട്ടാസിന്റെ മാതാവ് ആലിലക്കുഴിയില്‍ അന്നമ്മ 95 വയസ്സിലാണ് അന്തരിച്ചത്. സംസ്‌കാരം നാളെ നാലു മണിക്ക് പുലിക്കുരുമ്പയില്‍ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ ജോണ്‍ ബ്രിട്ടാസ് തന്നെയാണ് അമ്മയുടെ മരണവാര്‍ത്ത പങ്കുവച്ചത്. ‘ജീവിച്ചകാലമത്രയും എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ വിരുന്ന് നല്‍കി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സില്‍ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി.” എന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

also read: ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ തൃശൂരില്‍: 55 അടി ഉയരത്തില്‍ ഒറ്റക്കല്ലില്‍ നിര്‍മ്മാണം

” ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ അമ്മച്ചി പകര്‍ന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നല്‍കിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.’- ബ്രിട്ടാസ് കുറിച്ചു.

also read: ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി; പരീക്ഷ എഴുതാന്‍ പറ്റുമോ എന്നോര്‍ത്ത് പേടിച്ചുകരഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് സഹായഹസ്തവുമായി പോലീസ്

സണ്ണി, റീത്ത, സെബാസ്റ്റ്യന്‍, റെജി, മാത്യു, ജോണ്‍ ബ്രിട്ടാസ്, ജിമ്മി എന്നിവര്‍ മക്കളാണ്. ലസി നമ്പ്യാപറമ്പില്‍, ജോസ് ചരമേല്‍, ജൈസമ്മ വടക്കേക്കര, ജോണി വടക്കേക്കുറ്റ്, മിനി ചൂരക്കുന്നേല്‍, ഷീബ ആളൂര്‍ കോക്കന്‍, ധന്യ അമ്പലത്തിഭകല്‍ എന്നിവര്‍ മരുമക്കളാണ്.

Exit mobile version