ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി, മൂന്നുപേര്‍ക്ക് പൊള്ളലേറ്റു, രണ്ടുപേരുടെ നില ഗുരുതരം, നടുക്കം

ആലപ്പുഴ: ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി 3 പേര്‍ക്ക് പൊള്ളലേറ്റു. ആലപ്പുഴയിലാണ് സംഭവം. ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കൊണ്ടുവന്ന കെട്ടുകാഴ്ചയാണ് വൈദ്യുതി ലൈനില്‍ തട്ടിയത്.

കരിമുളയ്ക്കല്‍ വഴിയുടെ തെക്കേതില്‍ അമല്‍ചന്ദ്രന്‍ (22), ധന്യാഭവനം ധനരാജ്(20), ഇന്ദുഭവനം അനന്തു (24) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ അമല് ചന്ദ്രനെയും ധനരാജിനെയും പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

also read:വീണ്ടും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയൻ ശാപം; അണ്ടർ19 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് 79 റൺസിന്റെ വിജയം

നിസ്സാര പൊള്ളലേറ്റ അനന്തുവിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് കെട്ടുകാഴ്ചയിലെ സ്വര്‍ണത്തില്‍ പൊതിഞ്ഞ പ്രഭടയുടെ (നെറ്റിപ്പട്ടത്തിന്റെ ഭാഗം) മുക്കാല്‍ ഭാഗവും കരിഞ്ഞു പോയിട്ടുണ്ട്.

കരിമുളയ്ക്കല്‍ കരയുടെ കെട്ടുകാഴ്ച തുരുത്തി ജംക്ഷന് വടക്കുവശത്തെ റോഡില്‍ എത്തിയപ്പോഴാണ് അപകടം. കെട്ടുകാഴ്ചയുടെ മധ്യഭാഗത്തും മുകളിലും നിന്നവര്‍ക്കാണ് പൊള്ളലേറ്റത്.

also read:അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് സിങ് മാനും അയോധ്യ രാമക്ഷേത്രത്തിലേക്ക്; കുടുംബസമേതം തിങ്കളാഴ്ച ദർശനം നടത്തും

11 മണിയോടെ കെട്ടുകാഴ്ചകള്‍ വരുന്നതിന്റെ ഭാഗമായി ചുനക്കര ഭാഗത്തെ വൈദ്യുതി ലൈനുകള്‍ കെഎസ്ഇബി ഓഫ് ചെയ്തിരുന്നു. എന്നാല്‍ ഒരു ലൈന്‍ ഓഫ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മറന്നെന്നാണ് നാട്ടുകാരുടെ ആരോപണം.

Exit mobile version