വീണ്ടും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയൻ ശാപം; അണ്ടർ19 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് 79 റൺസിന്റെ വിജയം

ബെനോനി: മറ്റൊരു ഫൈനലില്‍ കൂടി ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകള്‍ക്ക് പിന്നാലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ പരാജയപ്പെടുത്തി ഓസീസ് ടീം കപ്പുയര്‍ത്തി. ഇന്ത്യന്‍ കുട്ടിത്താരങ്ങളെ നിഷ്പ്രഭരാക്കിയായിരുന്നു ഓസ്‌ട്രേലിയയുടെ 79 റണ്‍സിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുന്‍ചാമ്പ്യന്‍മാരായ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് ഓള്‍ഔട്ടായി. ഓസ്ട്രേലിയയുടെ നാലാം (1988, 2002, 2010) അണ്ടര്‍ 19 ലോകകപ്പ് കിരീടമാണിത്. ഒമ്പതു തവണ ഫൈനലുകളിലെ നാലാം തോല്‍വിയാണിത് ഇന്ത്യയ്ക്ക്.

ALSO READ- സൊമാലിയയിലെ മിലിറ്ററി ക്യാംപില്‍ ആക്രമണം; യുഎഇയുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു

2023-ലെ ഏകദിന ലോകകപ്പില്‍ ഫൈനല്‍വരെ ഇന്ത്യ അപരാജിതരായാണ് മുന്നേറിയത്. ഫൈനലില്‍ ഓസീസിനു മുന്നില്‍ വീണു.

ഇതേരീതിയിലാണ് അണ്ടര്‍19 ടീമും ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറി ഒടുക്കം ഫൈനലില്‍ ഓസീസിനു മുന്നില്‍ അടിയറവ് പറയുകയായിരുന്നു.

Exit mobile version