അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് സിങ് മാനും അയോധ്യ രാമക്ഷേത്രത്തിലേക്ക്; കുടുംബസമേതം തിങ്കളാഴ്ച ദർശനം നടത്തും

ന്യൂഡൽഹി: ആം ആദ്മി നേതാക്കളും മുഖ്യമന്ത്രിമാരുമായ അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് സിങ് മാനും അയോധ്യ രാമക്ഷേത്രത്തിൽ തിങ്കളാഴ്ച സന്ദർശനം നടത്തും. കുടുംബത്തോടൊപ്പമാവും ഇരുമുഖ്യമന്ത്രിമാരും ക്ഷേത്രദർശനത്തിന് എത്തുകയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

കേന്ദ്രസർക്കാർ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹമത് നിരസിച്ചിരുന്നു. അന്ന് തന്നെ അദ്ദേഹം മറ്റൊരുദിവസം സന്ദർശിക്കുമെന്നായിരുന്നു വ്യക്തമാക്കിയത്. മാതാപിതാക്കൾക്കും ഭാര്യക്കും കുട്ടികൾക്കുമൊപ്പം ക്ഷേത്രത്തിൽ പോകാനാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

ALSO READ- യുഎഇയില്‍ മഴ കനക്കും; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം

കൂടാതെ, പാണപ്രതിഷ്ഠാദിനത്തിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ പൂജാച്ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് അന്നദാനവും നഗരമെമ്പാടും മധുരവിതരണവും നടത്തി. ഡൽഹിയിൽ നടത്തിയ ശോഭായാത്രയിലും രാമായണത്തിലെ സുന്ദരകാണ്ഡപാരായണത്തിലും മന്ത്രിമാരും ജനപ്രതിനിധികളുമടക്കം പങ്കാളിത്തം അറിയിച്ചു.

Exit mobile version