വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റുവീണു, 11കാരന് ദാരുണാന്ത്യം

പൂച്ചാക്കല്‍: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ പതിനൊന്നുകാരന് ഷോക്കേറ്റ് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ വീട്ടില്‍ ശരത്ത്- സിനി ദമ്പതികളുടെ ഇളയ മകന്‍ അലന്‍ (കുഞ്ഞുകുട്ടന്‍) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദാരുണസംഭവം. വീടിനു പിന്‍ഭാഗത്ത് ടോയ്‌ലറ്റിന് മുന്നിലായി ഇലക്ട്രിക് വയര്‍ ബന്ധിപ്പിച്ച് അക്വേറിയം വൃത്തിയാക്കുമ്പോഴാണ് അപകടം ഉണ്ടായത്. സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് കുട്ടി ഷോക്കേറ്റ് വീണ വിവരം വീട്ടുകാരെ അറിയിച്ചത്.

also read: പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം: വിനീഷയ്ക്ക് പിന്നാലെ കുഞ്ഞും പോയി

കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കള്‍ സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.

also read: രണ്ട് വര്‍ഷത്തെ പ്രണയം പരാജയപ്പെട്ടു; യുവാവിന് നഷ്ടപരിഹാരമായി 25000 രൂപ

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ ആറാംക്‌ളാസ് വിദ്യാര്‍ത്ഥിയാണ് അലന്‍. സഹോദരന്‍ അശ്വിന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്,

Exit mobile version