രണ്ട് വര്‍ഷത്തെ പ്രണയം പരാജയപ്പെട്ടു; യുവാവിന് നഷ്ടപരിഹാരമായി 25000 രൂപ

മുംബൈ: പ്രണയം പരാജയപ്പെട്ടതിന് പിന്നാലെ തനിക്ക് നഷ്ടപരിഹാരമായി
25000 രൂപ ലഭിച്ചതായി യുവാവ്. പ്രതീക് ആര്യന്‍ എന്നയാളാണ് ട്വിറ്ററില്‍ തന്റെ പ്രണയപരാജയത്തിന് ശേഷം ലഭിച്ച നഷ്ടപരിഹാരത്തെ കുറിച്ച് എഴുതി വൈറലായത്.

ഇയാളും മുന്‍ കാമുകിയും പ്രണയത്തിലാകുമ്പോള്‍ തന്നെ ഒരു ജോയിന്റ് അക്കൗണ്ട് എടുത്തിരുന്നു. എല്ലാ മാസവും ഇതിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. തങ്ങളുടെ പ്രണയത്തില്‍ ചതിക്കപ്പെടുന്നവര്‍ക്ക് ഈ അക്കൗണ്ടിലെ പണം സ്വന്തമാക്കാമെന്നായിരുന്നു വ്യവസ്ഥ. ഹാര്‍ട്ട് ബ്രേക്കിംഗ് ഫണ്ട് എന്നാണ് ഇവര്‍ ഇതിന് പേരിട്ടിരിക്കുന്നത്. രണ്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷം പെണ്‍സുഹൃത്ത് ചതിക്കുകയും ശേഷം പണം തനിക്ക് ലഭിക്കുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു.

‘എന്റെ കാമുകി എന്നെ ചതിച്ചതിനാല്‍ എനിക്ക് 25000 രൂപ ലഭിച്ചു. ഞങ്ങളുടെ ബന്ധം ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ പ്രതിമാസം 500 രൂപ വീതം ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ആരു ചതിച്ചാലും മുഴുവന്‍ പണവും നല്‍കുകയും ചെയ്യും എന്ന പോളിസി ഉണ്ടാക്കിയിരുന്നു. അതാണ് ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ട്’. പ്രതീക് ആര്യന്‍ ട്വീറ്റില്‍ പറയുന്നു.

”ഒരു ബന്ധത്തില്‍ നിങ്ങള്‍ക്ക് ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ടിന്റെ (എച്ച്ഐഎഫ്) ആനുകൂല്യം തങ്ങള്‍ക്ക് ലഭിക്കുമെന്ന് സ്ത്രീകള്‍ കരുതുന്നില്ലെന്നും പ്രതീക് കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. കിടിലന്‍ ആശയമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

Exit mobile version