ഫ്‌ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നതിങ്ങനെ; ഇത് ബ്രഹ്‌മപുരത്തെ പുകയാണോ? വിവരമുള്ളവർ പറഞ്ഞുതരണേയെന്ന് സജിത മഠത്തിൽ

കൊച്ചി:ബ്രഹ്‌മപുരത്തെ തീയടങ്ങിയെങ്കിലും പുകയുടെ അനന്തരഫലങ്ങളെ കുറിച്ച് ജനങ്ങൾ ആശങ്കയിലാണ്. തീ പൂർണമായും 13ാം തീയതി അണച്ചെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. പുകയും അടങ്ങിയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സജിത മഠത്തിൽ. എറണാകുളത്തു താമസിക്കുന്ന തനിക്ക് ഫ്‌ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ മൂടൽമഞ്ഞു പോലെയാണ് കാണുന്നതെന്നാണ് സജിത കുറിച്ചിരിക്കുന്നത്.

തന്റെ ഫ്‌ലാറ്റിനു പുറത്തുള്ള ചിത്രത്തിനൊപ്പമാണ് സജിത സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്. പുക ഒഴിഞ്ഞുപോയി എന്നാണു മാധ്യമങ്ങളിൽനിന്നു മനസ്സിലായതെന്നും എന്നാൽ ഇപ്പോഴീ കാണുന്ന പുക മൂടൽ ബ്രഹ്‌മപുരത്തുനിന്നുള്ള പുക ആണോ എന്നാണ് സജിതയുടെ സംശയം.

ALSO READ- കുളം വറ്റിച്ചപ്പോൾ കിട്ടിയത് നിർണായക തെളിവുകൾ; 14 വർഷം മുൻപ് മരിച്ച കുട്ടിയുടെത് കൊലപാതകമെന്ന് പോലീസ്; പ്രതിയെ പിടിക്കാത്തതിൽ അമർഷരായി കുടുംബം

”ഇങ്ങനെയാണ് ഫ്‌ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത്. ഇത് ബ്രഹ്‌മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽനിന്നു മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും ? വിവരമുള്ളവർ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ്.”- സജിത സോഷ്യൽമീഡിയയിൽ കുറിച്ചു.

അതേസമയം, തീപിടുത്തത്തിന്റൈ അനന്തരഫലമായ അന്തരീക്ഷ മലിനീകരണമാകാം ഇപ്പോൾ കാണുന്നതെന്നാണ് സജിതയ്ക്ക് ചിലർ നൽകുന്ന മറുപടി. അന്തരീക്ഷ മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ഫോഗ് ആകും, മഴ പെയ്താൽ മാറിയേക്കും എന്നാണ് ചിലരുടെ അഭിപ്രായം.തീയില്ലെങ്കിലും പുക ഇപ്പോഴും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു എന്നും നിരവധി പേർ പറയുന്നു.

Exit mobile version