എപ്പോഴും ഫോണില്‍, വഴക്കു പറഞ്ഞ് വീട്ടുകാര്‍, ജീവനൊടുക്കി വിദ്യാര്‍ത്ഥിനി

പാലക്കാട്: വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലാണ് സംഭവം. നെല്ലിയാമ്പതിയിലെ പുലയമ്പാറ സ്വദേശിനി നന്ദനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പതിനേഴ് വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നന്ദനയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

also read: വീട്ടുകാരെ ആശ്രയിക്കാതെ പഠിക്കാന്‍ പണം കണ്ടെത്തണം, ബസ്സിലെ ഡ്രൈവറായി 25കാരി, പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് രൂപ

നന്ദനെയെ വിളിച്ച് വാതില്‍ തുറക്കാതായപ്പോള്‍ കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

also read: കൊച്ചിക്കാരേ.. ഇനിയീ മണ്ണില്‍ പ്രതീക്ഷ വച്ചിട്ട് കാര്യമില്ല, എങ്ങനേയും ഓടി രക്ഷപ്പെട്ടാല്‍ മതി: ആശങ്ക പങ്കുവച്ച് പിഎഫ് മാത്യൂസ്

ഫോണ്‍ നോക്കുന്നതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞതാണ് കാരണമെന്ന് പൊലീസ് അറിയിക്കുന്നത്. നെന്മാറ ജിബിഎച്ച് എസ്എസി-ല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നന്ദന.

Exit mobile version