കള്ളനോട്ട് കേസില്‍ അറസ്റ്റില്‍, ഉറവിടം വെളിപ്പെടുത്താന്‍ തയ്യാറാവാതെ കൃഷി ഓഫീസര്‍

ആലപ്പുഴ: ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളാണ് അറസ്റ്റിലായത്. ജിഷയില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

ആലപ്പുഴ സൗത്ത് പൊലീസാണ് ജിഷയെ അറസ്റ്റ് ചെയ്തത്. ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴോളം കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്.

also read: ബസ്സ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി വന്‍ അപകടം, 22കാരിക്ക് ദാരുണാന്ത്യം, 17പേര്‍ക്ക് പരിക്ക്

എന്നാല്‍ താന്‍ നല്‍കിയത് കള്ളനോട്ടുകളാണെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം കള്ള നോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായില്ല. ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍.

also read: പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി: മഞ്ചേരി സ്വദേശിനിയ്ക്ക് അരലക്ഷം രൂപ പിഴയും തടവും

നേരത്തെ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണം ഉണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version