ബസ്സ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി വന്‍ അപകടം, 22കാരിക്ക് ദാരുണാന്ത്യം, 17പേര്‍ക്ക് പരിക്ക്, അപകടത്തിന്റെ നടുക്കം ഇനിയും വിട്ടുമാറാതെ നാട്ടുകാരും കോളേജ് വിദ്യാര്‍ത്ഥികളും

കല്ലമ്പലം: ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം. ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ആറ്റിങ്ങല്‍ കോരാണി മാമം ശ്രീ സരസ്സില്‍ റിട്ട. ലേബര്‍ ഓഫിസര്‍ വിജയകുമാറിന്റെയും മഞ്ചുവിന്റെയും മകള്‍ ശ്രേഷ്ഠ എം.വിജയ് ആണു മരിച്ചത്.

ഇരുപത്തിരണ്ട് വയസ്സായിരുന്നു. ദേശീയപാതയില്‍ ആറ്റിങ്ങലിനും കല്ലമ്പലത്തിനും മധ്യേ ആയാംകോണം ജംക്ഷനില്‍ ബസിലേക്കു കയറുന്നതിനിടെയായിരുന്നു വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം 3.30നായിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ടെത്തിയ കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്.

also read: സാമ്പത്തിക ബാധ്യത, കുഞ്ഞുങ്ങളെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കുറിപ്പ്, മക്കളെയും കൊണ്ട് ആറ്റില്‍ച്ചാടി യുവതി, ദാരുണാന്ത്യം

സ്റ്റോപ്പില്‍ സ്വകാര്യ ബസ് നിര്‍ത്തിയിട്ട് ആളെ കയറ്റുകയായിരുന്നു ഈ സമയം. കാര്‍ ഇടിച്ച ശേഷം സമീപത്തെ മൈല്‍ കുറ്റിയില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ മറ്റ് 17 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. വിദ്യാര്‍ത്ഥികളുടെ കൂട്ട നിലവിളി ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടിയത്.

also read: പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി: മഞ്ചേരി സ്വദേശിനിയ്ക്ക് അരലക്ഷം രൂപ പിഴയും തടവും

ഉടന്‍ തന്നെ നാട്ടുകാരും മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.ഉടന്‍ പൊലീസ് എത്തി രക്ഷാനടപടികള്‍ ആരംഭിച്ചു. കെടിസിടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ എംഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് പരിക്ക് പറ്റിയത്.

Exit mobile version