സംഘര്‍ഷത്തിന് സാധ്യത ആറ് ബിജെപി നേതാക്കള്‍ കരുതല്‍ തടങ്കലില്‍

ഇടുക്കി: ശബരിമലയില്‍ യുവതികള്‍ കയറിയതിനോടനുബന്ധിച്ച് സംസ്ഥാനത്ത് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. അതേസമയം ഇടുക്കില്‍ ഹര്‍ത്താല്‍ പൂര്‍ണമാണെങ്കിലും സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ആറ് ബിജെപി പ്രദേശിക നേതാക്കന്മാരെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നു.

ഇടുക്കിയില്‍ ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസി അടക്കം സ്വകാര്യ ബസുകള്‍ എല്ലാം സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എറണാകുളം ജില്ലയിലും ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരെയും നേതാക്കളെയും പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്

Exit mobile version