ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കം, പോത്ത് റിയാസ് കുത്തേറ്റ് മരിച്ച നിലയില്‍, ശരീരത്തില്‍ പത്തോളം മുറിവുകള്‍

കൊല്ലം: കൊല്ലത്ത് കാപ്പാ കേസ് പ്രതി കൊല്ലപ്പെട്ടു. പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്. റിയാസിനെ നടുറോഡില്‍ വെച്ച് കുത്തിക്കൊന്ന പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രം, പുനലൂര്‍ കുന്നിക്കോട്-പട്ടാഴി റോഡിലാണ് സംഭവം.

also read: റുബിക്‌സ് ക്യൂബിന്റെ മാന്ത്രികന്‍; 23-ാം വയസ്സില്‍ മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മലയാളിയുവാവ്

ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. റിയാസിന്റെ ശരീരത്തില്‍ പത്തോളം കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.

also read: ‘തളരാത്ത ആവേശമാണ് ഷെരീഫ്’: അപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവറുടെ ഓര്‍മ്മ പങ്കുവച്ച് രാഹുല്‍ഗാന്ധി

പരിക്കേറ്റ റിയാസിനെ ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടംബത്തിന് കൈമാറും.

Exit mobile version