‘തളരാത്ത ആവേശമാണ് ഷെരീഫ്’: അപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവറുടെ ഓര്‍മ്മ പങ്കുവച്ച് രാഹുല്‍ഗാന്ധി

കല്പറ്റ: വാര്യാട് അപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവര്‍ ഷെരീഫിനൊപ്പമുള്ള ഓട്ടോയാത്രയുടെ ഓര്‍മ്മ പങ്കുവെച്ച് രാഹുല്‍ഗാന്ധി എംപി. യാത്രയ്ക്കിടെ ഷെരീഫുമായി സംവദിക്കാന്‍ അവസരം ലഭിച്ച ഓര്‍മ്മയാണ് രാഹുല്‍ഗാന്ധി പങ്കുവച്ചത്.

തനിക്ക് തൊഴിലാളി വര്‍ഗത്തിന്റെ ജീവിതത്തെക്കുറിച്ചും അവരുടെ അതിജീവനത്തെക്കുറിച്ചും തനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് രാഹുല്‍ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

ഷെരീഫിന്റെ തളരാത്ത ആവേശം തനിക്കെന്നും പ്രചോദനമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വിവി ഷെരീഫിന്റെയും ഓട്ടോയാത്രക്കാരി അമ്മിണിയുടെയും മരണത്തില്‍ അദ്ദേഹം അനുശോചിച്ചു.

Read Also: മാര്‍ക്ക് ഷീറ്റ് നല്‍കിയില്ല: പ്രിന്‍സിപ്പാളിനെ തീക്കൊളുത്തി കൊലപ്പെടുത്തി പൂര്‍വവിദ്യാര്‍ഥി

2021 ഏപ്രില്‍ നാലിനാണ് രാഹുല്‍ഗാന്ധി ഷെരീഫിന്റെ ഓട്ടോയില്‍ കയറിയത്. എടപ്പെട്ടി ജീവന്‍ജ്യോതി സന്ദര്‍ശിച്ച ശേഷം തിരികെപ്പോകാന്‍ ഹെലികോപ്റ്റര്‍ കയറാനായി കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍വരെയായിരുന്നു ആ ഓട്ടോ യാത്ര. സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.

Exit mobile version