‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

UNNIMUKUNDAN| BIGNEWSLIVE

കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിക്കും പരാതി നല്‍കി.

പരാതി നല്‍കിയ വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ അറിയിച്ചത്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ഉണ്ണി മുകുന്ദൻ പരാതിയിൽ ആവശ്യപ്പെട്ടു.

ഈ യാത്രയുടെ അവസാനം സത്യം വിജയിക്കുമെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. മാനേജര്‍ വിപിന്‍ ആണ് നടനെതിരെ പോലീസിൽ പരാതി നൽകിയിരുന്നത്.
ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മര്‍ദിച്ചു എന്നാണ് മാനേജർ ആരോപിച്ചത്.

ഉണ്ണി മുകുന്ദന്‍ താമസിക്കുന്ന ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ 26ന് ഉച്ചയ്ക്ക് മര്‍ദനമേറ്റെന്നാണ് മാനേജരുടെ മൊഴി. മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.

Exit mobile version