‘ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും, ഇത് വലിയ വിജയം, വോട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞ് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ മിന്നും വിജയത്തിൽ പ്രതികരിച്ച് മുന്‍ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖ.

ഇത് വലിയ വിജയമാണെന്നും വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത് വലിയ വിജയമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും എന്നത് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ വരാന്‍ പോകുന്നു എന്നതിന്റെ അഭിമാനവും ചാരിതാര്‍ഥ്യവും കൂടിയുണ്ട് എന്ന് ശ്രീലേഖ പറഞ്ഞു.

വോട്ട് ചെയ്ത എല്ലാവരോടും കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവരോടും ശബരിമല ശാസ്താവിനോടും അനന്തപത്മനാഭനോടും നന്ദി ശ്രീലേഖ പറഞ്ഞു. കന്നി പോരാട്ടത്തിലാണ് ശ്രീലേഖ വിജയം നേടിയത്. മേയര്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിച്ചവരുടെ കൂട്ടത്തില്‍ ശ്രീലേഖയുമുണ്ട്.

Exit mobile version