കുട്ടികളുണ്ടാവാത്തതിന് കാരണം സര്‍പ്പശാപമെന്ന് പറഞ്ഞു, മന്ത്രാവാദത്തിനെത്തിയ വീട്ടമ്മയെ ഇരുട്ടുമുറിക്കുള്ളില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം, ഇമാം അറസ്റ്റില്‍

വെള്ളറട: കുട്ടികളുണ്ടാവാത്ത വീട്ടമ്മയെ സര്‍പ്പശാപമാണെന്ന് പറഞ്ഞ് പറ്റിച്ച് മന്ത്രവാദം നടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. തേക്കുപാറ മൂങ്ങോട് ജുമ മസ്ജിദിലെ ഇമാം വിതുര ചായം സ്വദേശി സജീര്‍ മൗലവി (49) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.

ഫെബ്രുവരി 4നായിരുന്നു സംഭവം. മസ്ജിദിലെ അംഗമായ യുവതിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ഇമാം.വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാതിരുന്ന വീട്ടമ്മയ്ക്ക് സര്‍പ്പശാപമുണ്ടെന്നും അത് മാറ്റിയാല്‍ കുട്ടികള്‍ ലഭിക്കുമെന്നും പൂജാദ്രവ്യങ്ങളുമായി പ്രതി താമസിക്കുന്നയിടത്ത് എത്താനും ആവശ്യപ്പെട്ടു.

also read: ഇതാണ് ശരിക്കും പെണ്‍പുലി…! കിണറ്റില്‍ വീണ പുള്ളിപ്പുലിയെ മയക്കുവെടിവയ്ക്കാന്‍ അതിസാഹസികമായി കിണറ്റിലിറങ്ങി വനിതാ ഡോക്ടര്‍

ഇമാമിന്റെ വാക്കുകേട്ട് ബന്ധുക്കളുമൊത്ത് യുവതി ഇമാമിന്റെ താമസ സ്ഥലത്തെത്തി . ഇയാള്‍ മന്ത്രവാദത്തിനായി യുവതിയെ ഇരുട്ടുമുറിക്കുള്ളില്‍ പ്രവേശിപ്പിച്ച് കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നാല് വിവാഹം കഴിച്ച ഇയാള്‍ക്കെതിരെ ജോലി നോക്കിയിരുന്നയിടങ്ങളില്‍ പീഡന പരാതികളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

also read: യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സുൽഫത്തിന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

യുവതിയും ബന്ധുക്കളും പൊലീസിന് പരാതി നല്‍കിയെന്നറിഞ്ഞ് ആറ്റിങ്ങലിലും കിളിമാനൂരിലും മറ്റുള്ളവരുടെ സഹായത്തോടെ ഒളിവില്‍ പോകാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Exit mobile version