65 ലക്ഷം ആവശ്യപ്പെട്ട് രണ്ടുപേരെ തട്ടിക്കൊണ്ടുപോയി; മലപ്പുറത്ത് അഞ്ച് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: സാമ്പത്തിക ഇടപാടിലെ തർക്കങ്ങളെ ചൊല്ലി 65 ലക്ഷം രൂപ ആവശ്യപ്പെട്ടു രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസിൽ 5 പേരെ പോലീസ് പിടികൂടി.

പുളിക്കൽ ചെറുകാവ് ചെറുകൂഴിയിൽ മുഹമ്മദ് അനീസ് (34), പറവൂർ മേലാടത്തുപുരയിൽ അബ്ദുറഹൂഫ് (34), ചെറുകാവ് ഏലാടത്ത് ജാഫർ (43), കിഴിശേരി കുന്നത്തുതൊടിയിൽ ശിഹാബുദ്ദീൻ (36), പുളിക്കൽ ആന്തിയൂർകുന്ന് കണിയത്ത്‌ചോലയിൽ മുജീബ്‌റഹ്‌മാൻ (34) എന്നിവരെയാണ് എസ്‌ഐ എസ്‌കെ പ്രിയന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇവരെ പാലക്കാട് കല്ലടിക്കോട് വെച്ചാണ് അറസ്റ്റു ചെയ്തത്. കൊടിഞ്ഞി റഫീഖ്, കരിപ്പൂർ ഫസലുറഹ്‌മാൻ എന്നിവരെയാണ് കഴിഞ്ഞദിവസം പുത്തൂരിൽ വച്ച് സംഘം തട്ടിക്കൊണ്ടുപോയത്.

also read- കരിയർ സ്ട്രഗിളിലാണ്; വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നു; സോഷ്യൽ മീഡിയ വിടുന്നെന്ന് നടൻ ജോജു ജോർജ്

ഇതിന് പിന്നാലെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Exit mobile version