ഇന്‍സ്റ്റഗ്രാം പ്രണയം യുപിയിലെ 18കാരന്‍ മലപ്പുറത്തെത്തി 16കാരിയെ കടത്തിക്കൊണ്ടു പോയി; ഒടുവില്‍ പോലീസ് പിടിയില്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തേടി എത്തി ഒടുവില്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ 18കാരന്‍ പിടിയില്‍. യുപി സ്വദേശിയായ 18കാരനാണ് മലപ്പുറം കരുവാരകുണ്ടിലെ 16കാരിയുമായി സൗഹൃദം സ്ഥാപിച്ചത്.

പതിയെ സുഹൃദ്ബന്ധം പ്രണയമായതോടെ യുപിയില്‍ നിന്നും കരുവാരകുണ്ടിലെത്തിയ യുവാവ് 16കാരിയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് പക്ബാര അംറോഹ അമേര ചൗദര്‍പുര്‍ മുഹമ്മദ് നവേദിനെതിരെ പോക്‌സോ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

സ്വകാര്യ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി ക്ലാസിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. കരുവാരകുണ്ടില്‍ നിന്നും ഇരുവരും മഞ്ചേരിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും പോയി. കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് തീവണ്ടിയില്‍ യാത്രതിരിക്കുകയായിരുന്നു.

എന്നാല്‍, പോലീസ് ഇരുവരേയും ഡല്‍ഹിയിലേക്ക് കടക്കുന്നതിനിടെ പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് ുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

ഇരുവരും ട്രെയിനില്‍ ഡല്‍ഹിയിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാല്‍ കാണാതായ പെണ്‍കുട്ടിയെ തേടി കുടുംബം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ഈ പദ്ധതി പൊളിഞ്ഞത്. ഇരുവരേയും കാസര്‍കോട് വെച്ച് റെയില്‍വേ പോലീസ് പിടികൂടുകയായിരുന്നു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം പോലീസ് കാസര്‍കോട്ടെത്തി രണ്ടുപേരെയും തിരിച്ചുകൊണ്ടുവന്നു.

ALSO READ- നാല് ജോലിക്കാരുമായി തുടങ്ങിയ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പത്ത് വര്‍ഷമായി കൂടെ നിന്നു; വിശ്വസ്തനായ ജീവനക്കാരന് ബെന്‍സ് സമ്മാനിച്ച് കൊരട്ടിയിലെ ഐടി കമ്പനി സിഇഒ

പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് ഇന്‍സ്റ്റഗ്രാം പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും കാര്യങ്ങള്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

Exit mobile version