വീണ്ടും പഴകിയ ഇറച്ചി; പറവൂരിലെ ഹലാല്‍ ചിക്കന്‍ കടയില്‍ നിന്നും പിടിച്ചെടുത്തത് 350 കിലോ പഴയ ചിക്കന്‍; ലഭിച്ചത് പുഴുവരിച്ച ഇറച്ചിയെന്ന് ഉപഭോക്താവ്

കൊച്ചി: വീണ്ടും കേരളത്തില്‍ പഴകിയ ഇറച്ചിവേട്ട. എറണാകുളം പറവൂര്‍ ചിറ്റാറുകരയിലെ ഇറച്ചിക്കടയില്‍ നിന്നാണ് 350 കിലോ പഴകിയ ഇറച്ചി പിടികൂടിയത്.

നൗഫല്‍ എന്ന ആളുടെ ഉടമസ്ഥതയിലുളള ഹലാല്‍ ചിക്കന്‍ എന്ന കടയില്‍ നിന്നാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പഴകിയ മാംസം പിടികൂടിയത്. ഇറച്ചിക്കടയില്‍ നടത്തിയ പരിശോധനയിലാണ് 350 കിലോ ഇറച്ചിയും പഴയതാണെന്ന് കണ്ടെത്തിയത്.

also read- പോലീസ് സ്‌റ്റേഷനില്‍ വെച്ച് കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥ; വീഡിയോ വൈറലായതോടെ കസേര തെറിച്ചു!

നേരത്തെ ഇവിടെ നിന്നും വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തിയതായി ഉപഭോക്താവായ സ്ത്രീ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തിയത്. കട പഞ്ചായത്ത് അധികൃതര്‍ പൂട്ടിച്ചു.

Exit mobile version