പോലീസ് സ്‌റ്റേഷനില്‍ വെച്ച് കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥ; വീഡിയോ വൈറലായതോടെ കസേര തെറിച്ചു!

ലഖ്നൗ: യുപിയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്എച്ച്ഒയ്ക്ക് സ്ഥലം മാറ്റം. കാസാഗഞ്ചിലെ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന യൂണിഫോം ധരിച്ച വനിതാ കോണ്‍സ്റ്റബിളിനെ കൊണ്ട് ചുമല്‍ മസാജ് ചെയ്യിപ്പിച്ചത്.

വനിതാ കോണ്‍സ്റ്റബിള്‍ മസാജ് ചെയ്ത് നല്‍കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് എസ്എച്ച്ഒയ്ക്ക് എതിരെ നടപടിയെടുത്തത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് എസ്എച്ച്ഒ മുനീത സിങ്ങിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നാലെ എസ്എച്ച്ഒയെ സ്ഥലംമാറ്റിയിട്ടുമുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമായിരിക്കും നടപടി സ്വീകരിക്കുക.

also read- തീയേറ്ററിനകത്തെ സിനിമാ റിവ്യൂ വിലക്കും; ഒടിടി റിലീസ് 42 ദിവസത്തിന് ശേഷം മാത്രം; കടുപ്പിച്ച് ഫിലിം ചേംബര്‍

എസ്എച്ച്ഒ മുനീത സിങ് കസേരയിലിരുന്ന് സ്റ്റേഷനിലെ ജൂനിയറായ വനിതാ കോണ്‍സ്റ്റബിളിനെക്കൊണ്ട് ചുമലുകളില്‍ മസാജ് ചെയ്യിപ്പിക്കുന്നതാണ് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അതേസമയം, ഇത് പഴയ വീഡിയോയാണെന്നു സര്‍ക്കിള്‍ ഓഫീസര്‍(സിറ്റി) അജിത് കുമാര്‍ പ്രതികരിച്ചു.

Exit mobile version