ബന്ധുവുമായി പോയ ആംബുലന്‍സിനെ പിന്തുടരവെ ബൈക്കപകടം; 22 കാരന് ദാരുണാന്ത്യം

വയനാട്: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ കല്‍പ്പറ്റയിലാണ് സംഭവം. പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എംഎസ് വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സിനു പിന്നാലെ സ്‌കൂട്ടറില്‍ പോകവെയായിരുന്നു അപകടം സംഭവിച്ചത്. ബന്ധുവിനെ പരിചരിക്കുന്നതിനായി കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു വിഷ്ണു.

also read: ആദ്യം കേബിൾ കുരുങ്ങിയത് മകൻ വിഷ്ണുവിന്റെ കഴുത്തിൽ; പിന്നിലൂടെ വരുന്ന മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി, കണ്ണടച്ച് തുറക്കും മുൻപേ അമ്മയുടെ മരണം

എന്നാല്‍ രോഗിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് രോഗിയുമായി പോയ ആംബുലന്‍സിനെ പിന്തുടരുകയായിരുന്നു വിഷ്ണു. ഇതിനിടയില്‍ സ്‌കൂട്ടര്‍ പാലവയില്‍ വെച്ച് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു.

also read: തേഞ്ഞ് പൊട്ടാറായ ടയറുമായി സ്‌കൂള്‍ ബസ്: 45 വിദ്യാര്‍ഥികളുമായി പോകവേ സ്‌കൂള്‍ ബസിന്റെ ടയര്‍ പൊട്ടി, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വിഷ്ണു അപകടത്തില്‍പ്പെട്ട വിവരം എന്നാല്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. അതുവഴി പോയിരുന്ന മറ്റു യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട് വിഷ്ണു റോഡില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ചികിത്സയില്‍ കഴിയവെ മരിച്ചു.

Exit mobile version