മുക്കുപണ്ടമാണെന്ന് കരുതി ആദ്യം കളയാന്‍ പോയി, പിന്നീട് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണമാല, വഴിയില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണമാല ഉടമയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍, മാതൃക

കോട്ടയം: വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി വിദ്യാര്‍ത്ഥികള്‍. കോട്ടയം ജില്ലയിലെ മുണ്ടക്കയം മുപ്പത്തിനാലാംമൈല് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതൃകയായത്.

വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അതേ സ്‌കൂളിലെ അധ്യാപികയായ ദീപാ ജേക്കബിന്റെതായിരുന്നു സ്വര്‍ണ ചെയിന്‍. സ്‌കൂള് വിട്ട് മുണ്ടക്കയത്തേക്കു മടങ്ങിവരുംവഴിയാണ് ഈ വിദ്യാര്‍ഥികള്‍ക്ക് കല്ലേപാലത്തില് വച്ച് സ്വര്‍ണ്ണ ചെയിന്‍ കളഞ്ഞു കിട്ടുന്നത്.

also read; പ്രിയപ്പെട്ട സഹോദരിയുടെ മരണവാര്‍ത്ത കേട്ട് തകര്‍ന്നു, മൃതദേഹത്തിനരികെ കുഴഞ്ഞുവീണ് മരിച്ച് 65കാരി, അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയത് ഒരുമിച്ച്

ആദ്യം ചെയിന്‍ കണ്ടപ്പോള്‍ മുക്കുപണ്ടം ആണെന്ന് കരുതി. വലിച്ചെറിയാന്‍ മുതിര്‍ന്നെങ്കിലും പിന്നീട് സ്വര്‍ണമായിരിക്കുമോ എന്ന് സംശയം ഉദിച്ചു. പിന്നീട് പരിശോധിച്ചപ്പോള്‍ സ്വര്‍ണമാണെന്നു മനസിലായതോടെ പിന്നെ ഒട്ടും വൈകിയില്ല. നേരെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

also read: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാറില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു, 32കാരന് ദാരുണാന്ത്യം, അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

ഒടുവില്‍ സ്വര്‍ണചെയിന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ തന്നെ യുപി വിഭാഗം അധ്യാപികയായ ദീപാ ജേക്കബിന്റേതാണെന്ന് കണ്ടെത്തി . പോലീസിന്റെ നേതൃത്വത്തില്‍ സ്വര്‍ണ്ണമാല വിദ്യാര്‍ത്ഥികള്‍ അധ്യാപികയ്ക്ക് നല്‍കി.

Exit mobile version