ഇന്ന് വില്പ്പനക്കുള്ള പൂക്കള്‍ വരെ ഇറക്കി വെച്ചു, 38കാരനായ പൂക്കച്ചവടക്കാരന്‍ ജീവനൊടുക്കിയ നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി സമീപവാസികള്‍

കല്‍പ്പറ്റ: വ്യാപാരിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. മുപ്പത്തിയെട്ടുകാരനായ എംസി അനിലാണ് മരിച്ചത്.കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വന്തമായി പൂക്കച്ചവടം നടത്തി വരികയായിരുന്നു അനില്‍.

ഇന്ന് രാവിലെയാണ് അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നു ഫ്‌ളവര്‍ ഷോപ്പിന് സമീപം താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിഗമനത്തിലെത്തിയിരിക്കുന്നത്.

also read: കീമോചികിത്സയിലുള്ള വിദ്യാർഥിയുടെ ആഗ്രഹം നിറവേറ്റി ടീച്ചർ; ഒരു സമ്മാനം അയക്കുന്നുണ്ട്, നേരിൽ കാണാം, കാശിനാഥിന് ഉറപ്പുമായി മന്ത്രി അപ്പൂപ്പൻ

തന്റെ കടയില്‍ ഇന്ന് വില്പ്പനക്കായുള്ള പൂക്കള്‍ അനില്‍ ഇറക്കിയിരുന്നതായും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സമീപത്തുള്ളവര്‍ പ്രതികരിച്ചു. സാധാരണ അനില്‍ രാവിലെ കടയില്‍ എത്താറുള്ളതായിരുന്നു.

also read: ‘തുനിവ്’ സ്റ്റൈലില്‍ ബാങ്ക് കൊള്ളയടിക്കാനിറങ്ങി: മുളകുപൊടിയും പെപ്പര്‍ സ്‌പ്രേയുമായെത്തിയ യുവാവ് പിടിയില്‍

എന്നാല്‍ ഇന്ന് കട തുറക്കാന്‍ വൈകുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് അനിലിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കല്‍പറ്റ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. അനിലിന്റെ മരണകാരണം വ്യക്തമല്ല.

Exit mobile version