ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കണ്ട് സഹപാഠികള്‍ തിരഞ്ഞു; വിദ്യാര്‍ത്ഥിനിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണനിലയില്‍ കണ്ടെത്തി

വയനാട്: മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വയനാട്ടില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തി. ഡബ്ലുഎംഒ കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്.

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സുല്‍ത്താനയെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്ന് സഹപാഠികള്‍ അറിയിച്ചു. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്നുവെന്ന് സൂചിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറി സുല്‍ത്താന പങ്കുവെച്ചിരുന്നു. ഇതോടെ സംശയം തോന്നിയ വിദ്യാര്‍ത്ഥികള്‍ പരിശോധന നടത്തുകയായിരുന്നു.

also read- പക്ഷാഘാതം സംഭവിച്ച് ദുരിതത്തിലായപ്പോള്‍ നാട്ടുകാര്‍ തുണച്ചു; ഇന്ന് അഖിലേഷ് ക്രിസ്മസ് ബംബറിടിച്ച് കോടീശ്വരന്‍!

പിന്നാലെയാണ് വിദ്യാര്‍ത്ഥിയെ വീണ നിലയില്‍ കണ്ടെത്തിയത്.പരുക്കേറ്റ സുല്‍ത്താനയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നട്ടെല്ലിന് പരുക്കേറ്റതിനാല്‍ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Exit mobile version