പ്രഭാത സവാരിക്കിടെ സ്ത്രീയുടെ വീണ്ടും മാല കവരാന്‍ ശ്രമം; സ്ത്രീകള്‍ ആഭരണങ്ങള്‍ ഒഴിവാക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി: വീണ്ടും കൊച്ചി നഗരത്തില്‍ പ്രഭാത നടത്തത്തിനിടെ സ്ത്രീകളുടെ മാല പൊട്ടിയ്ക്കാന്‍ ശ്രമം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മാല കവര്‍ച്ചാശ്രമം നടക്കുന്നത്. ഇന്ന് 75 കാരിയുടെ രണ്ടു പവന്റെ മാലയാണ് പൊട്ടിച്ചത്. ഇന്നലെ രാവിലെ എളമക്കരയിലും മാല പൊട്ടിക്കല്‍ നടന്നിരുന്നു.

ബൈക്കിലെത്തിയ യുവാവ് മുളക് സ്‌പ്രേ അടിച്ച ശേഷമായിരുന്നു മാല പൊട്ടിച്ചത് മാല നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മോഷണശ്രമത്തിനിരയായ ലില്ലി പ്രതികരിച്ചു.

അതേസമയം, നഗരത്തിലെ മാലപൊട്ടിക്കല്‍ പോലീസിനും വലിയ തലവേദനയായിരിക്കുകയാണ്.പ്രത്യേക സംഘത്തിനെ തന്നെ നിയോഗിച്ചാണ് പോലീസ് നീക്കം. കൊച്ചി നഗരത്തിലെ മാല പൊട്ടിക്കല്‍ പോലീസ് ഗൗരവമായി കാണുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പ്രതികരിച്ചു. മാല മോഷ്ടാക്കളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിക്കും.

also read- ഭാമ വിവാഹമോചിതയാകുന്നു? ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കി; പേരില്‍ നിന്ന് അരുണ്‍ ഒഴിവാക്കി

മോഷ്ടങ്ങള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാണ്. പ്രതിയെ ഉടന്‍ കണ്ടെത്തും. സ്ത്രീകള്‍ പ്രഭാത സവാരിക്ക് ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം ആഭരണങ്ങള്‍ ഒഴിവാക്കുകയാണ് നല്ലതെന്നും കമ്മീഷണര്‍ പറഞ്ഞു.

Exit mobile version