ഭാമ വിവാഹമോചിതയാകുന്നു? ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കി; പേരില്‍ നിന്ന് അരുണ്‍ ഒഴിവാക്കി

സോഷ്യല്‍മീഡിയയില്‍ സജീവമായ നടി ഭാമയുടെ പുതിയ നീക്കമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. നടി സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്നും ഭര്‍ത്താവിന്റെ പേരും ചിത്രവും അടക്കം ഒഴിവാക്കിയിരിക്കുകയാണ്. ഭര്‍ത്താവ് അരുണ്‍ ജഗദീഷിന്റെ ചിത്രങ്ങള്‍ എല്ലാം ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്നും നടി ഡിലീറ്റ് ചെയ്തിട്ടുണ്ട്.

കുറച്ചുകാലമായി ഭാമ സമൂഹമാദ്ധ്യമത്തില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളില്‍ അരുണ്‍ ഉണ്ടാകാറില്ല. ഇതേ തുടര്‍ന്ന് ആരാധകര്‍ സംശയങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴിതാമകളുടെ ആദ്യപിറന്നാളിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അരുണിന്റെ സാന്നിധ്യമുള്ള ഫോട്ടോകള്‍ എല്ലാം തന്നെ ഭാമ നീക്കം ചെയ്തിരിക്കുകയാണ്.

പേജില്‍ മകള്‍ ഗൗരിക്കൊപ്പമുള്ള ചിത്രം മാത്രമാണ് അവശേഷിക്കുന്നത്. വിവാഹചിത്രങ്ങളൊന്നം നിലവില്‍ കാണാനില്ല. ഗൗരിയുടെ അമ്മ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രൈവറ്റ് അക്കൗണ്ടില്‍ മുന്‍പ് ഭര്‍ത്താവിന്റെ പേര് സ്വന്തം പേരുമായി ചേര്‍ത്തിരുന്നെങ്കിലും അതും നീക്കം ചെയ്തു. 2020 ജനുവരി 30ന് ആണ് ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായത്.

also read- ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെടല്‍; പത്താം തരം പരീക്ഷയെ കീഴടക്കി നടി ലീന ആന്റണി; മാതൃക!

പുതുതായി താരം ദുബായില്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന ചിത്രത്തിലും അരുണിനെ കാണാനില്ല. വാസുകി എന്ന വസ്ത്ര ബ്രാന്റിന് ഭാമ തുടക്കം കുറിച്ചിരുന്നു. നടന്‍മാരായ അബുസലിം , റിയാസ് ഖാന്‍, സംവിധായകന്‍ നാദിര്‍ഷ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലും അരുണിന്റെ പങ്കാളിത്തമുണ്ടായില്ല.

Exit mobile version