ബസ് നിര്‍ത്താന്‍ അലറിവിളിച്ചെങ്കിലും കേട്ടില്ല, ഉറ്റസുഹൃത്ത് പിടഞ്ഞുമരിച്ചത് നേരില്‍ കണ്ട ഞെട്ടല്‍ മാറാതെ ആവണി

മണ്ണഞ്ചേരി: റോഡ് മുറിച്ചുകടക്കുന്നതിനിടെ കൂട്ടുകാരി ആവണിയുടെ കണ്‍മുന്നില്‍ വെച്ചാണ് സഫ്‌നയെ കെഎസ്ആര്‍ടിസി ബസ്സിടിച്ചത്. തന്റെ ഉറ്റ തോഴി സഫ്‌ന പിടഞ്ഞുമരിച്ചത് നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും ആവണി ഇനിയും മുക്തയായിട്ടില്ല.

സഫ്ന റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് പാഞ്ഞുവരുന്നത് ആവണി കാണുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ തിരിഞ്ഞ് ബസ് നിര്‍ത്താന്‍ ആവണി അലറിവിളിച്ചെങ്കിലും കാര്യമുണ്ടായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആലപ്പുഴ-മുഹമ്മ റോഡില്‍ കോമളപുരത്ത് വെച്ച് ആയിരുന്നു അപകടം.

also read: കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം

ട്യൂഷന്‍ ക്ലാസിലേക്ക് പോകുവാന്‍ സ്വകാര്യ ബസ്സിറങ്ങി കോമളപുരത്തെ റോഡ് മറികടക്കവേ ഈ ബസിനെ മറികടന്ന് വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. സഫ്‌നയുടെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

also read: ‘അടുത്ത മാർച്ചിൽ വീണ്ടും വരാം’ 10 ദിവസത്തെ അവധിക്ക് നാട്ടിലെത്തി സൗദിയിൽ തിരിച്ചെത്തിയ പ്രവാസി അപകടത്തിൽ മരിച്ചു; യൂസഫിന്റെ വിയോഗം താങ്ങാനാകാത്തത്

ആലപ്പുഴ നോര്‍ത്ത് പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില് പൊലീസ് കേസെടുത്തിട്ടുണ്ട്. കലവൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു സഫ്‌ന. അപകടത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട കെ.എസ്.ആര്‍.ടി.സി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ നൗഷാദിനെ ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തു.

Exit mobile version