മലപ്പുറത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: പുളിക്കല്‍ ആന്തിയൂര്‍കുന്നില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്
വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. നോവല്‍ സ്‌കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഹയ ഫാത്തിമ എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്.

ബ്രേക്ക് നഷ്ടമായ ബസ് വീടിന്റെ മതിലില്‍ ഇടിച്ചു കയറി മറിയുകയായിരുന്നു.
നോവല്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയാണ് ഹയ ഫാത്തിമ. ബൈക്കില്‍ മുത്തച്ഛനൊപ്പം സഞ്ചരിക്കവെയാണ് ഹയക്ക് പരിക്കേറ്റത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റവരെ കോഴിക്കോട് മിംസ്, ബി എം ഹോസ്പ്പിറ്റല്‍ പുളിക്കല്‍ എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 9 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബി എം ഹോസ്പ്പിറ്റലില്‍ 7 കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

Exit mobile version