വയനാട്ടില്‍ സ്‌കൂള്‍ ബസിന് നേരെ തേങ്ങ എറിഞ്ഞ് കുരങ്ങന്‍, ചില്ല് പൊട്ടി, ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

പൊട്ടിയ ചില്ല് കൊണ്ട് നാല് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ സ്‌കൂള്‍ ബസിന് നേരെ കുരങ്ങന്റെ ആക്രമണം. ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് മുകളിലേക്ക് കുരങ്ങന്‍ തേങ്ങ പറിച്ചിട്ടതിന് തുടര്‍ന്ന് ബസിന്റെ മുന്‍ വശത്തെ ചില്ല് തകര്‍ന്നു. പൊട്ടിയ ചില്ല് കൊണ്ട് നാല് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.

ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികള്‍ ബത്തേരി നഗരത്തിലെ ആശുപത്രിയിലും ഡ്രൈവര്‍ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സ്‌കൂള്‍ വിട്ടതിന് ശേഷം കുട്ടികളെ ഇറക്കാന്‍ റാട്ടക്കുണ്ട് ഭാഗത്തേക്ക് ബസ് എത്തുന്നതിനിടെയായിരുന്നു അപകടം.

Exit mobile version